Thursday, September 4, 2014


I wish to share with my readers an article in Malayalam that I came across which, I think, may be inspiring to at least a few to abstain from alcohol consumption.  

Have a beneficial reading.

മദ്യപിച്ച് മദ്യപിച്ച് ഞാന്വീടുവിറ്റു: ജി.എസ്.പ്രദീപ്

മദ്യനിരോധനത്തിന്റെ പശ്ചാത്തലത്തില്ജി.എസ്.പ്രദീപ് സംസാരിക്കുന്നു.

മദ്യം നിരോധിക്കേണ്ടതു തന്നെ


കൈരളിയിലെ 'അശ്വമേധ'ത്തിലൂടെ ജി.എസ്.പ്രദീപെന്ന ഗ്രാന്ഡ്മാസ്റ്റര്വീണ്ടും വരികയാണ്. മലയാളികളെ അറിവിന്റെ വേറിട്ടവഴിയിലൂടെ നടത്തിച്ച ജി.എസിന് അഹങ്കാരം തലയ്ക്കുപിടിച്ച ഒരു കാലമുണ്ടായിരുന്നു. അന്നയാള്മദ്യത്തിനടിമയായി. കടങ്ങള്കൊണ്ട് വീടുവിട്ടിറങ്ങണ്ടിവന്ന കഥ പറയുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ഗ്രാന്ഡ്മാസ്റ്റര്‍.

കൈരളി ടി.വിയിലെ 'അശ്വമേധ'ത്തിലൂടെയാണ് എന്നെ ലോകം അറിഞ്ഞത്. അഞ്ചുവര്ഷമായിരുന്നു പരിപാടി. അതില്നിന്നുണ്ടാക്കിയ പണം കൊണ്ടാണ് തിരുവനന്തപുരം പി.ടി.പി നഗറില്ഞാന്ഇരുനില വീടുവച്ചത്. അതിന് ഞാനിട്ട പേരും 'അശ്വമേധം' എന്നായിരുന്നു. കൈരളിക്കുശേഷം സ്റ്റാര്‍, സാക്ഷി ടി.വികളിലും ശ്രീലങ്കയിലെ ശക്തി ടി.വിയിലും ക്വിസ് പ്രോഗ്രാം ചെയ്തു. പിന്നീട് ജയ്ഹിന്ദില്‍. അതിനുശേഷം കഴിഞ്ഞ രണ്ടുവര്ഷക്കാലം ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്നു. ആരും എന്നെ അന്വേഷിച്ചില്ല. ആരെയും കുറ്റപ്പെടുത്തുന്നതല്ല. ടി.വി.ചാനലുകളുടെ ലൈംലൈറ്റില്വരാത്തതിനാല്എല്ലാവരും മറന്നു.

'
അശ്വമേധ'ത്തിന്റെ വളര്ച്ചയാണ് എന്നെ അഹങ്കാരിയാക്കിയത്. ചില സമയത്ത് മനുഷ്യര്അങ്ങനെയാണ്. എന്റെ കഴിവുകള്എന്റേതുമാത്രമാണെന്ന ധാരണ വന്നു. ഓരോ സീബ്രകള്ക്കും ഓരോ വരകളാണ്. ഒരേപോലെ വരകളുള്ള സീബ്രകള്ലോകത്തിലില്ല. അതുപോലെ എല്ലാവര്ക്കും അവരവരുടേതായ കഴിവുകളുണ്ട്. കഴിവ് എന്റേതല്ല. ദൈവം അനുഗ്രഹിച്ചതാണ്. പക്ഷേ അതൊന്നും എനിക്ക് തിരിച്ചറിയാനായില്ല. അഹങ്കാരം തലയ്ക്കുപിടിച്ച ഞാന്പതുക്കെ മദ്യത്തിന് അടിമയായി. അതോടൊപ്പം കടങ്ങള്പെരുകി. ആയിരത്തില്നിന്ന് അത് ലക്ഷങ്ങളുടെ ഡേഞ്ചര്സോണിലെത്തി. ഏറ്റവും കൂടുതല്പ്രതിഫലം വാങ്ങുന്ന ജി.എസ്.പ്രദീപ് എന്ന ഗ്രാന്ഡ്മാസ്റ്റര്അങ്ങനെ ഏറ്റവും വലിയ കടക്കാരനായി. മുഴുവന്സമയ മദ്യജീവിയായി മാറിയപ്പോള്സമയം അറിയാതായി. ഒന്പതുമണിക്ക്  സ്റ്റുഡിയോയില്എത്തേണ്ട ഞാന്പന്ത്രണ്ടരയ്ക്ക് വന്നുതുടങ്ങി.

 
അതോടെ ടെലിവിഷന്ചാനലുകളില്നിന്നും ആരും വിളിക്കാതായി. അവരാരും എന്റെ പ്രതിഭയെ തള്ളിപ്പറഞ്ഞില്ല. ജി.എസ്.പ്രദീപ് എന്ന വ്യക്തിയായിരുന്നു അവര്ക്ക് പ്രശ്നം. സമയത്തും ലൈവ് ക്വിസ് പ്രോഗ്രാമുകളുമായി വിദേശരാജ്യങ്ങളില്സഞ്ചരിച്ചു. 'സ്പിരിറ്റ്' എന്ന സിനിമ എന്റെ ജീവിതം കണ്ട് എഴുതിയതാണെന്ന് സുഹൃത്തുക്കള്പറയുന്ന അവസ്ഥ വരെയെത്തി. ജീവിതം ചെകുത്താനും കടലിനും നടുവിലെത്തിയിട്ടും മിഥ്യാഭിമാനം കൈവിടാന്തയാറായില്ല.

അഞ്ചാം തവണയും ലൈവ് ക്വിസ് ഷോ ചെയ്യാന്ബഹറിനിലെത്തിയപ്പോള്വിസ്മയിപ്പിച്ചത് അവിടത്തെ ജനക്കൂട്ടമായിരുന്നു. തുടര്ച്ചയായി ആറുമണിക്കൂര്നേരമാണ് അവിടെ പരിപാടി അവതരിപ്പിച്ചത്. തിരിച്ച് നാട്ടിലേക്കു വരാന്എയര്പോര്ട്ടിന്റെ ബിസിനസ് ലോഞ്ചിലിരിക്കുമ്പോഴാണ് സംഘാടകനായ ഒരു ചെറുപ്പക്കാരന്അടുത്തേക്കുവന്നത്.

''
ജി.എസ്. പ്രദീപ് എന്ന പ്രതിഭയുടെ ഷോ കാണാന്ഇനിയും ആളുകള്വരും. പക്ഷേ താങ്കളെ ഇങ്ങനെ കാണേണ്ടിവന്നതില്സങ്കടമുണ്ട്. കഴിവുകള്മറ്റാര്ക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്നുപോലും ദൈവത്തോട് പ്രാര്ഥിച്ചുപോയിട്ടുണ്ട്.''

മദ്യത്തിന്റെ ആസക്തിയില്ലയിച്ചിരിക്കുന്ന എനിക്ക് അയാളുടെ വാക്കുകളുടെ വില മനസിലായില്ല. ഞാനത് വകവച്ചതുമില്ല. പിറ്റേ ദിവസം തിരുവനന്തപുരത്തെത്തിയിട്ടും രാത്രിയാണ് വീട്ടിലെത്തിയത്. മുറിയില്ഭാര്യയും രണ്ടു മക്കളും ഉറങ്ങുകയാണ്. അവരെത്തന്നെ കുറേനേരം നോക്കിയിരുന്നപ്പോള്എനിക്കു കുറ്റബോധം തോന്നിത്തുടങ്ങി. ഒപ്പം ബഹറിനിലെ ചെറുപ്പക്കാരന്റെ വാക്കുകള്എന്നെ വല്ലാതെ വേട്ടയാടി. അന്നവിടെവച്ച് ഒരു തീരുമാനമെടുത്തു. ഇനിയൊരിക്കലും മദ്യം കഴിക്കില്ല. പിന്നീട് ഒരു തുള്ളിപോലും കഴിച്ചില്ല. അതോടെ കടത്തിന്റെ പെരുകല്നിലച്ചു.

മദ്യം നിര്ത്തി ആറുമാസം കഴിഞ്ഞപ്പോഴാണ് 'മലയാളിഹൗസി'ലേക്ക് വിളിക്കുന്നത്. അതില്നിന്നും കിട്ടിയ വരുമാനം കൊണ്ട് മാത്രം തീരുന്നതായിരുന്നില്ല എന്റെ കടങ്ങള്‍. അതിനാല്‍ 'അശ്വമേധം' എന്ന വീടു കൂടി വിറ്റു. ഇപ്പോള്വാടകവീട്ടിലാണ്. ഇപ്പോള്വീണ്ടും കൈരളിയില്‍ 'അശ്വമേധം' പുനര്ജനിക്കുകയാണ്. എനിക്കും ഇതൊരു പുതുജീവിതമാണ്.

തയ്യാറാക്കിയത്: പി.കെ.പിഷാരടി
courtesy to www.aswamedham.com

No comments:

Post a Comment